Friday, January 27, 2012

നഷ്ടങ്ങള്‍.....

അച്ഛന്‍ മകനോട്‌ പറഞ്ഞു ;
മോനെ, ഈ ചെറുപ്പത്തില്‍ നിനക്ക് നഷ്ടമായതെന്തെല്ലാ മെന്നോര്‍ത്ത് 
സഹതപിക്കുന്നു ഞാന്‍..........    
പരല്‍മീന്‍ പുളക്കും പാടത്തെ തെളിവെള്ളവും 
ഒരാമ വിഴുങ്ങോളവും  നിറയെ  മീന്‍ പിടിച്ച 
ചൂണ്ടയും മുളവടിയും
സ്കൂള്‍ വഴിയിലെ പൂക്കളും ചെടികളും 
കയറിയിറങ്ങി മരങ്കുരങ്ങു കളിക്കാനൊരു പറങ്കി മാവും 
ഞാവല്‍ മഴ പെയ്യും നടവഴിയും
മൈലാഞ്ചി വരവേല്‍ക്കും പച്ചച്ച ഇടവഴിയും
ചങ്ങാതി മരോടോത്തു കളി ചിരി കൂടിയ കടത്തിണ്ണയും 
എല്ലാ ചോദ്യങ്ങള്‍ ക്കുത്തരം പറയാനൊരു മുത്തശ്ശിയും 
എനിക്ക്,കാവത്തും മത്തിയും കൂട്ടിക്കഴിച്ച ആ നല്ല ബാല്യം 
നിനക്ക് ചില്ല് കൂട്ടിലെ ഈ വിരസ ബാല്യവും 
മകനേ , നിനക്കിതെന്തൊരു നഷ്ട്ടമാണ്...
മകന്‍ അച്ഛനോട് പറഞ്ഞു;
അച്ഛാ,പഴയ ചെറുപ്പത്തില്‍ അച്ഛനില്ലാതെ പോയതെന്തല്ലമെന്നോര്‍ത്തു 
ഞാനും പരിതപിക്കുന്നു
പാട്ടും സിനിമയും വിരല്‍ തുംബിലിട്ടു കളിക്കാനൊരു ഐ പോടും 
പതിനാറു ജി ബി ഓര്‍മ്മയുള്ള ത്രി ജി മൊബൈലും 
മെലിഞ്ഞു സുന്ദരിയായി ചുമരില്‍ ചിത്രം പോലെ പതിഞ്ഞ എല്‍ സി ഡി യും
മിസ്സ്ട് കോളും ചാറ്റിങ്ങും ബ്ലോഗ്ഗിങ്ങും ട്വീട്ടിങ്ങും ഇല്ലാത്ത വരണ്ടകാലം 
ഒരു മിനിട്ടിലായിരം പെരെകൊല്ലും വീഡിയോ ഗയിമും 
കൂട്ടുകാരോട് സൊറ പറഞ്ഞു ഷെയര്‍ ചെയ്യാനൊരു ഫേസ് ബുക്കും 
എല്ലാ ചോദ്യങ്ങള്‍ക്കുത്തരം തരാനൊരു ഗൂഗിളും 
കൊതിയൂറും ബര്‍ഗറും സാന്ഡ്വിച്ചും ഷവര്‍മ യും ഇല്ലാത്ത 
വെറുതെയൊരു ബാല്യം! ഓര്‍ക്കുമ്പോള്‍ ഖേതമുണ്ട്.. 

അവര്‍ ഒരുമിച്ചുള്ള യാത്രയിലായിരുന്നു 
അയാള്‍ക്ക് കലശലായ മുട്ടല്‍ 
"എവിടെയാണ് മൂത്രപ്പുര..?"
"ഇവിടെയൊന്നും മൂത്രപ്പുരയുണ്ടാവുമെന്നു തോന്നുന്നില്ല  . ഈ വഴിയരികിലെവിടെയെങ്കിലും ഒഴിക്ക് !"
"അപ്പോള്‍ വെള്ളം?"
"ദാഹിക്കുന്നുമുണ്ടോ...?"
"അല്ല...കഴുകാന്‍..."
അവരുടെ  കണ്ണുകളില്‍ നിന്നും സന്ദേഹത്തിന്റെ കറുത്ത കൂര്‍ത്ത ശരങ്ങള്‍ അയാള്‍ക്കുനേരെ പാഞ്ഞു വന്നു.
 "നീ....?" 
അയാള്‍ സ്വയം ചോദിച്ചു "ഞാന്‍ ...ആരാണ്.. ?"   

കുഞ്ഞുമോള്‍ക്ക്..


പഴഞ്ചന്‍!

ചുടുകഞ്ഞി കുടിച്ചു ചുണ്ട് പോള്ളിയപ്പോള്‍
ഞാന്‍ പഴങ്കഞ്ഞിയെ ഏറെ സ്നേഹിച്ചുപോയി....
പുത്തന്‍ കത്തിയുടെ മൂര്‍ച്ചകൊണ്ട് കൈ മുറിഞ്ഞപ്പോള്‍ 
പഴയ കത്തി തപ്പിയെടുത്തു 
ഫ്രീസറിലെ മരവിച്ച ചിക്കന്‍, വായില്‍ ഒക്കാനമായപ്പോള്‍,
ഇന്നലത്തെ മത്തികറി നാവില്‍ കൊതിയൂറും ഓര്‍മയായി 
പുതിയ വാത്തകള്‍ വായിച്ചു മനം മടുത്തു 
ചരിത്രപുസ്തകം വായിച്ചു തുടങ്കി  
പുത്തന്‍ വീടിന്റെ കോണ്ക്രീടിന്നു ചൂട് പിടിച്ചപ്പോള്‍
പഴയ ഓലപ്പുര ഓര്‍ത്തുപോയി
പുത്തന്‍ പാക്കിലെ മംഗോ ജ്യൂസ്‌ കുടിച്ചു ഓക്കാനം വന്നപ്പോള്‍
പുഴു അരിച്ച തൊടിയിലെ മാങ്ങയെ കൊതിച്ചുപോയി
പൊന്നുമോന്‍ രാത്രിയിലുറക്കം കെടുത്തിയ രാത്രി
ഉമ്മയെ കാണണമെന്ന  തോന്നല്‍ 
പുത്തന്‍ പുതിയതിനോടെല്ലാം പരിഭവിച്ചാല്‍ 
എല്ലയിടതുമെല്ലാവരും എന്നെ "പഴഞ്ചന്‍! ഒരറ് പഴഞ്ചന്‍" 
എന്ന് പറയുമെന്ന  പേടി...!